എറണാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതിയെ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പിടികൂടി. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടായിത്. തമിഴ്നാട് സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴക്കാരെ ഭീതിയിലാഴ്ത്തിയ കുറുവ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടിയെന്നാണ് അറിയിച്ചിരുന്നത്. ഇവരെ എറണാകുളത്ത് നിന്ന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നതിനിടെയാണ് സന്തോഷ് ചാടി പോയത്. കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്.
തുടർന്ന് കുണ്ടന്നൂരിൽ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പ്രതി പൊലീസിനെ ആക്രമിച്ചാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നുവെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.